ന്യൂദല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇരു രാജ്യങ്ങളിലെയും സൈനികര്‍ പരസ്പരം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
അഞ്ചുഡസനോളം വരുന്ന ഇന്ത്യന്‍ സൈനികരാണ് അതിര്‍ത്തികടന്നെത്തിയ ചൈനീസ് സൈനികരെ ചെറുത്തു നിന്നത്. അതേസമയം ചൈനീസ് സൈനികരാണ് ആദ്യം പ്രകോപനമുണ്ടാക്കിയത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇന്ത്യന്‍ സൈനികരെ മറികടന്ന് മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ച ചൈനീസ് സൈനികര്‍ കല്ലേറും നടത്തുന്നുണ്ട്. അതേസമയം പുറത്തുവന്ന വീഡിയോ യഥാര്‍ഥമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ലഡാക്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുസൈനികരും തമ്മില്‍ ഏറ്റുമുട്ടുന്ന സംഭവം ഉണ്ടാകുന്നത്. ദോക് ലാം വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി നില്ക്കുന്ന സാഹചര്യത്തിലാണ് ലഡാക്കിലെ സംഘര്‍ഷം പുറത്തുവരുന്നത്. അതേസമയം സംഘര്‍ഷമുണ്ടായ ലഡാക്കില്‍ ഇന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് സന്ദര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: