കശ്മീർ പ്രശ്നത്തിൽ ഇന്ത്യക്ക് പൂർണ്ണ പിന്തുണ നൽകി ഇസ്രായേൽ

Sunday 20 August 2017 2:36 pm IST

ജെറുസലേം: കശ്മീര്‍ പ്രശ്നത്തില്‍ എന്ത് സാഹചര്യമുണ്ടായാലും പാകിസ്ഥാനെ പിന്തുണയ്ക്കില്ലെന്നു ഇസ്രായേല്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ ഇന്ത്യക്ക് പിന്തുണ നല്‍കാനാണ് തീരുമാനം എന്ന് ഇസ്രായേല്‍ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനുമായുള്ള കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയോടൊപ്പം നില്‍ക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. അമേരിക്കന്‍ ജ്യൂവിഷ് കമ്മിറ്റിയുടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ട സംഘത്തോടായിരുന്നു ഇസ്രയേല്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തില്‍ ഇതുവരെ നിശബ്ദത പാലിച്ചിരുന്ന ഇസ്രായേല്‍ നിലപാട് മാറ്റിയത് ശ്രദ്ധേയമാണ്. ചൈനയുടെ പാകിസ്ഥാനോടുള്ള അനുഭാവവും ഇസ്രായേല്‍ നിലപാടിന് കാരണമാണെന്നാണ് വിലയിരുത്തല്‍. മോദിയുടെ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യ ഇസ്രായേല്‍ ബന്ധം വളരെ ഊഷ്മളമാണ്. ഇന്ത്യക്കു വേണ്ട സൈനീക സഹായം പോലും നല്‍കാനാണ് ഉദ്ദേശമെന്ന് ഇസ്രയേലിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.