കശ്മീര്‍ വിഘടനവാദികള്‍ക്ക് നോട്ട് നിരോധനം തിരിച്ചടിയായി

Sunday 20 August 2017 3:05 pm IST

ന്യൂദല്‍ഹി: നോട്ട് നിരോധനവും എന്‍ഐഎ റെയ്ഡും കശ്മീരിലെ വിഘടനവാദികള്‍ക്കു തിരിച്ചടിയായെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്‍ഐഎ റെയ്ഡിലൂടെ ഇവരുടെ വിദേശ ഫണ്ടുകള്‍ പിടിച്ചെടുക്കാന്‍ സാധിച്ചു. ഇതുമൂലം വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങളെ ക്ലേശകരമാക്കാനും സാധിച്ചുവെന്നു ജെയ്റ്റ്‌ലി പറഞ്ഞു. കശ്്മീരിലെ വിഘടനവാദി നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയ്ഡുകളില്‍ ലക്ഷകണക്കിനു രൂപ പിടിച്ചെടുത്തിരുന്നു. കശ്മീര്‍ താഴ്‌വരയിലെ ഭീകരര്‍ക്കു സാമ്പത്തിക സഹായം നല്‍കിയ കേസില്‍ വിഘടനവാദി നേതാക്കളെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.