എന്‍.ഐ.എ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസി

Sunday 20 August 2017 3:01 pm IST

ലക്നൗ: കശ്മീരിലെ സംഘര്‍ഷങ്ങൾക്കൾ അയവു വരുത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) സാധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ലക്നൗവില്‍ എന്‍.ഐ.എയുടെ റസിഡന്‍ഷ്യല്‍ കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും കുറ്റമറ്റ അന്വേഷണ ഏജന്‍സിയാണ് എന്‍.ഐ.എയെന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനം മൂലം വടക്കു കിഴക്കന്‍ മേഖലയില്‍ 75ശതമാനത്തോളം ഭീകരവാദ പ്രവര്‍ത്തനങ്ങളും 44 ശതമാനം നക്സല്‍ പ്രവര്‍ത്തനങ്ങളും കുറഞ്ഞെന്നു അദ്ദേഹം പറഞ്ഞു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 165ഓളം കേസുകള്‍ എന്‍.ഐ.എ അന്വേഷിക്കുന്നുണ്ടെന്നും പ്രധാന സ്രോതസുകള്‍ക്ക് പിടിവീഴുന്നതോടെ രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2009 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ മികച്ച പ്രവര്‍ത്തനമാണ് എന്‍.ഐ.എ കാഴ്ചവയ്ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.