ജീവനക്കാര്‍ക്കെതിരെ നടപടി വേണം

Sunday 20 August 2017 7:46 pm IST

മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അര്‍ഹതയില്ലെന്ന് വ്യക്തമായി അറിവുണ്ടായിരുന്നിട്ടും തെറ്റായ വിവരങ്ങള്‍ നല്‍കി പാവങ്ങള്‍ക്കുള്ള റേഷന്‍കാര്‍ഡുകള്‍ ഒപ്പിച്ചെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ വഞ്ചിച്ചിരിക്കുകയാണ്. ഉന്നത വിദ്യാസമ്പന്നരായ ഈ വിഭാഗം വാസ്തവത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിലേറെ സബ്‌സിഡിയിനത്തിലും മറ്റുമായി പതിനായിരക്കണക്കിനു രൂപയുടെ ആനുകൂല്യം പ്രതിവര്‍ഷം തട്ടിയെടുക്കുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. കളവായി സംഘടിപ്പിച്ച റേഷന്‍കാര്‍ഡ് സറണ്ടര്‍ ചെയ്യുന്നതോടെ അവര്‍ നിരപരാധികളും കുറ്റവിമുക്തരുമാകുമോ? മോഷണമുതല്‍ തിരികെ നല്‍കുന്നയാള്‍ കുറ്റവിമുക്തനാകുമോ? സര്‍ക്കാര്‍ ജീവനക്കാരാണ് ഇപ്രകാരം ചെയ്തത് എന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ കുറ്റത്തിന്റെ ഗൗരവം വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്നറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. പെന്‍ഷന്‍കാരിലും ഇത്തരം തട്ടിപ്പു നടത്തി പാവങ്ങള്‍ക്കുള്ള റേഷന്‍കാര്‍ഡ് തരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നടപടി വേണം. കെ.വി. സുഗതന്‍, എരമല്ലൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.