ബസ് കാത്തിരിപ്പ് കേന്ദ്രംതകര്‍ത്ത സിപിഎംപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Sunday 20 August 2017 8:22 pm IST

മടിക്കൈ: ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി മുപ്പത്തിയേഴാം ബൂത്ത് പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ കുഞ്ഞിക്കണ്ണന്‍, ഷിബു, റിനീഷ്, പ്രസന്നന്‍, കെ.വി.സുരേഷ്, സതീഷ്, രാജേഷ് തുടങ്ങിയ ഇരുപത്തഞ്ചോളം ആള്‍ക്കാരുടെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഓഗസ്റ്റ് 15 ന് വൈകിട്ട് 5 മണിക്കാണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തത്. കെട്ടിടം കമ്പിപ്പാരകൊണ്ട് അടിച്ച് തകര്‍ത്തതിന് ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.