തുറവൂര്‍: പീലിങ് മേഖലയിലെ തൊഴിലാളി സമരം സംഘര്‍ഷത്തിലേക്ക്. സംഘര്‍ഷത്തില്‍ തൊഴിലാളിക്ക് പരിക്ക്. മാരാരിക്കുളം കളത്തില്‍ രാജുവിന്റെ ഭാര്യ ജെസി(42)ആണ് മര്‍ദ്ദനമേറ്റ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ 24 ന് ജില്ലാ ഭരണ കേന്ദ്രം ഉപരോധിക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. താലൂക്കിലെ പീലിങ് ഷെഡുകള്‍ 21 മുതല്‍ അടച്ചിടാനുള്ള നീക്കത്തില്‍ നിന്നും ഉടമകള്‍ പിന്മാറി. ഒരു വിഭാഗം തൊഴിലാളികള്‍ സമരം ആരംഭിച്ചതോടെയാണ് ഷെഡുകള്‍ അടച്ചിടാന്‍ ചേമ്പര്‍ ഓഫ് കേരള സീഫുഡ് ഇന്‍ഡസ്ട്രി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: