തൊടുപുഴ: റോഡിലെ വെള്ളക്കെട്ട് വാഹന യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കാരിക്കോട്-കുന്നം റോഡില്‍ തൊണ്ടിക്കുഴയ്ക്ക് സമീപം പഴയ റേഷന്‍ കടയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടാണ് യാത്രക്കാരെ വലയ്ക്കുന്നത്. മഴ പെയ്യുമ്പോള്‍ വെള്ളം ഒഴുകി പോകാത്താതാണ് വെള്ളകെട്ടിന് കാരണം. ഒരടിയിലധികം പൊക്കത്തില്‍ ഇവിടെ മഴയത്ത് വെള്ളം ഉയരാറുണ്ട്.
6 മാസം മുമ്പ് ഇവിടെ പൊതുമരാമത്ത് വകുപ്പ് വെള്ളം ഒഴുകി പോകുന്നതിനായി ഇവിടെ ഉണ്ടായിരുന്ന കലുങ്കിന്റെ വശം വലുതാക്കി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. സമീപത്തായുള്ള തോട്ടിലേക്കാണ് ഇവിടെ നിന്നുള്ള വെള്ളം ഒഴുകി പോകുന്നത്. എന്നാല്‍ റോഡില്‍ വെള്ളം പോകാതെ കെട്ടികിടക്കുകയാണ്. ഇത് മൂലം ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും വെള്ളം കയറി നിന്ന് പോകുന്ന സംഭവും ഇവിടെ ഉണ്ടാകുന്നുണ്ട്. ചാലുകീറി വെള്ളം ഒഴുകിപോകാനുള്ള സൗകര്യം ചെയ്തിട്ടുണ്ടെങ്കിലും വന്‍തോതില്‍ വെള്ളം എത്തുന്നതോടെ ഇവിടെ മണിക്കൂറുകളോളം വെള്ളം കെട്ടി കിടക്കുകയാണ് പതിവ്. ഈ റോഡില്‍ മുമ്പ് വെള്ളക്കെട്ടിനെ തുടര്‍ന്ന് വശം ഇടിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: