സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Sunday 20 August 2017 9:28 pm IST

പീരുമേട്: പട്ടയം നല്‍കുമെന്ന വ്യാജേന പണപ്പിരിവ് നടത്തിയ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു ഇത് സംബന്ധിച്ച ജന്മഭൂമിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പെരിയാര്‍ വില്ലേജില്‍ ആറ്റോരം ഭാഗത്ത് താമസിക്കുന്നവരില്‍ നിന്നാണ് പട്ടയം നല്‍കാമെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തിയത്. നിരവധി പേരാണ് ഇത്തരില്‍ കബളിപ്പിക്കപ്പെട്ടത്. ഇത് സംബന്ധിച്ച് തഹസില്‍ദാര്‍ പറയുന്നത് നിലവില്‍ പീരുമേട്ടില്‍ റീസര്‍വ്വേ നടക്കുന്നുണ്ടെന്നും പട്ടയ നടപടിയില്ല എന്നുമാണ്. 5 സെന്റും അതില്‍ താഴെയും വസ്തുവുള്ളവരാണിവിടെ അധികവും. ഇതില്‍ വീടില്ലാത്തവര്‍ കുറവാണ്. വീടുള്ളവരില്‍ നിന്നും ഇല്ലാത്തവരില്‍ നിന്നും രണ്ട് തരത്തിലാണ് പണം കൈപ്പറ്റി വന്നത്. അതും ഇടനിലക്കാര്‍ വഴി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.