ഇടുക്കിയില്‍ ജലനിരപ്പുയര്‍ന്നു

Sunday 20 August 2017 9:44 pm IST

ഇടുക്കി: ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നു. 2331.98 അടിയാണ് നിലവിലെ ജലനിരപ്പ്. മുന്‍വര്‍ഷം ഇതേ ദിവസം ഇത് 2349.74 ആയിരുന്നു. ഇന്നലെ പദ്ധതി പ്രദേശത്ത് 5.84 സെന്റീ മീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ 17.157 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. സംസ്ഥാനത്തെ പ്രധാന 16 ഡാമുകളിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 1469.353 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഡാമുകളില്‍ അവശേഷിക്കുന്നത്. ഏറ്റവും അധികം മഴ ലഭിച്ചത് ലോവര്‍പെരിയാര്‍ അണക്കെട്ടിലാണ്. 11.2 സെന്റീമീറ്റര്‍. ആനയിറങ്കലില്‍ ആണ് ജലനിരപ്പ് ഏറ്റവും കുറവ്, 14 ശതമാനം. ഇവിടെ ഒന്നരയാഴ്ചയിലധികമായി മഴ ലഭിച്ചിട്ടില്ല. മഴക്കാലം തുടങ്ങിയശേഷം വളരെ കുറച്ച് മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. ഇടുക്കിയില്‍ 1.435 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ സംസ്ഥാനത്താകെ ഇത് 14.5119 ദശലക്ഷം യൂണിറ്റായിരുന്നു, ആകെ ഉപഭോഗം 64.2219 യൂണിറ്റും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.