കോട്ടയം; ബിജെപി മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് കോട്ടയത്തിന്റെ സ്നേഹാദരവ്.
ഏറ്റുമാനൂരിന്റെ സപ്തതി ആഘോഷവും പൊതുപ്രവര്‍ത്തനത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷും പ്രൗഢഗംഭീരമായ സദസുകൊണ്ട് സമ്പുഷ്ടമായി.
ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍,ജനപ്രതിനിധികള്‍,പൊതുപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആദരിക്കാന്‍ എത്തി.ഈ സമ്മേളനം പഴയ കാല പ്രവര്‍ത്തകരുടെ സംഗമവേദിയായി മാറി.പൊന്നാട അണിയിച്ചും പൂച്ചെണ്ട് നല്കിയുംമധുരം നല്‍കിയും ഏറ്റുമാനൂരിനെ സ്നേഹം കൊണ്ട് പൊതിഞ്ഞു.
പ്രവര്‍ത്തകരുടെ സ്നേഹ പ്രകടനങ്ങളെ വളരെ വിനയാന്വിതനായി അദ്ദേഹം ഏറ്റുവാങ്ങി.സമ്മേളനങ്ങള്‍ക്ക് നേതാക്കളായ അഡ്വ; നാരായണന് നമ്പൂതിരി, കെ.പി.സുരേഷ്,കെ.പി.ഭുവനേശ്,സി.എന്‍.സുഭാഷ്,ടി.കെ.കൃഷ്ണകുമാര്‍,ടി.എന്‍.ഹരി,ലിജിന്‍ലാല്‍, പി. സുനില്‍ കുമാര്‍, തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍, ജയപ്രകാശ്,സുനില്‍കുമാര്‍ കീരനാട്ട്,പി.ജി.ബിജുകുമാര്‍,പി.എസ്.ഹരിപ്രസാദ്,തോമസ് കിഴക്കേടം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: