കേന്ദ്ര പദ്ധതികള്‍: പ്രദര്‍ശനവും ബോധവത്ക്കരണവും പൂഞ്ഞാറില്‍

Sunday 20 August 2017 10:15 pm IST

കോട്ടയം: വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികളും പ്രദര്‍ശനവും ഇന്ന് പൂഞ്ഞാറില്‍ തുടങ്ങും. കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗവും കേന്ദ്ര പരസ്യ ദൃശ്യപ്രചാരണ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം 23ന് സമാപിക്കും. ജിഎസ്ടി ബോധവത്്ക്കരണ ക്ലാസ് 22ന് നടക്കും. പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ 10ന് സ്വാതന്ത്യസമരസേനാനി രവീന്ദ്രന്‍ വൈദ്യര്‍ നിര്‍വഹിക്കും. തുടര്‍ന്ന് കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം അദ്ദേഹത്തെ ആദരിക്കും. സ്വാതന്ത്യത്തിന്റെ 70-ാ വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രശ്‌നോത്തരി, പട്ടാളക്കാര്‍ക്ക് വേണ്ടിയുള്ള തൂവാല നിര്‍മ്മാണ മത്സരം, പ്രസംഗ മത്സരം എന്നിവ തുടര്‍ന്നുളള ദിവസങ്ങളില്‍ അരങ്ങേറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.