കോട്ടയം: ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ എല്ലാ പഞ്ചായത്തിലും സപ്ലൈകോയുടെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. സപ്ലൈകോയുടെ ഓണംബക്രീദ് ജില്ലാ ഫെയര്‍ കോട്ടയം സപ്ലൈകോ കോംപ്ലക്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പഞ്ചായത്തില്‍ ഒരു സപ്ലൈകോ ഓണച്ചന്തയെങ്കിലും ഇത്തവണ പ്രവര്‍ത്തിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് 1500ഓളം ഓണച്ചന്തകള്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കും. മാവേലിസ്റ്റോറില്‍ വിതരണം ചെയ്യുന്ന 13 ഇനം സാധനങ്ങളുടെ വില ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതു വരെ വര്‍ദ്ധിപ്പിക്കേണ്ടതില്ല എന്ന തീരുമാനവും പാവപ്പെട്ടവര്‍ക്ക് ഗുണകരമാകും. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ആദ്യവില്പന നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ എസ്. ഗോപന്, ടി.സി. റോയ് , ജില്ലാ സപ്ലൈ ഓഫീസര്‍ എംപി. ശ്രീലത, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ബി. ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: