കൈയേറ്റം: വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Sunday 20 August 2017 11:07 pm IST

കോട്ടയം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി.അന്‍വര്‍ എംഎല്‍എയ്ക്കുമെതിരെയുള്ള കൈയേറ്റ ആരോപണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. വിഷയത്തില്‍ ബന്ധപ്പെട്ട കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അനധികൃതമാണെന്ന് കണ്ടെത്തിയാല്‍ ഇരുവര്‍ക്കുമെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്‍വിധികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയേയും അന്‍വറിനേയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വീകരിച്ചത്. എന്നാല്‍ കൈയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന സൂചനയാണ് റവന്യൂമന്ത്രി നല്‍കുന്നത്. കളക്ടര്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ടും കൂടി ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവമല്ല ഇത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.