ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

Sunday 20 August 2017 11:08 pm IST

ന്യൂദല്‍ഹി: ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം ഇന്ന് ദല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. സംസ്ഥാന ഭരണം സംബന്ധിച്ച വിലയിരുത്തലുണ്ടാകും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ചയാകും. 350 സീറ്റുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണമെന്ന് അമിത് ഷാ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പും ചര്‍ച്ചയാകും. മോദി പ്രധാനമന്ത്രിയായതിനു ശേഷമുള്ള മൂന്നാമത്തെ യോഗമാണിത്. ബിഹാറില്‍ എന്‍ഡിഎ സഖ്യം ഭരണത്തിലെത്തിയതിനു ശേഷം ആദ്യത്തേതും.