ആരോഗ്യമന്ത്രിയുടെ രാജിക്കായി സഭയില്‍ പ്രതിപക്ഷ ബഹളം

Monday 21 August 2017 10:34 am IST

  തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ആരോഗ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാന്‍ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ബാലാവകാശ കമീഷൻ അംഗത്തിന്റെ നിയമനത്തിൽ ആരോഗ്യ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ ഷാഫി പറമ്പിൽ പറഞ്ഞു. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് കോടതി പറഞ്ഞിട്ടുണ്ട്. മന്ത്രിയുടേത് നഗ്നമായ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവും ആണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. എന്നാല്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പിന്തുണച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമനത്തിനുള്ള അപേക്ഷ തീയതി തീട്ടിയതിൽ യാതോരു അസ്വാഭാവികതയും ഇല്ല. മന്ത്രിയുടെ മുന്നിൽ വന്ന ഫയലിലെ നിർദേശപ്രകാരമാണ് തീയതി നീട്ടിയത്. തൃശൂർ, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ നിന്ന് പ്രാതിനിധ്യം ഇല്ലായിരുന്നു. അതിനാൽ കൂടുതൽ പേരെ ഉൾപ്പെടുത്താനായിരുന്നു ഈ നടപടിയെന്നും മുഖ്യമന്ത്രി വിശദമാക്കി. ഇതോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.