അതിർത്തിയിൽ കൂടുതൽ റോഡ് നിർമ്മിക്കാനൊരുങ്ങി ഇന്ത്യ

Monday 21 August 2017 10:45 am IST

ന്യൂദൽഹി: അതിർത്തിയിൽ ഇന്ത്യാ- ചൈന സംഘർഷം മുറുകുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) റോഡ് നിർമ്മാണം ശക്തമാക്കുന്നു. റോഡ് നിർമ്മാണം വേഗത്തിലാക്കുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രാലയം കാര്യമായ സാമ്പത്തിക സഹായമാണ് ബിആർഒയ്ക്ക് നൽകുന്നത്. നേരത്തെ അതിർത്തിയിലെ റോഡ് നിർമ്മാണം വൈകുന്നതിനെതിരെ കൺട്രോളർ ഓഫ് ഓഡിറ്റ് ജനറൽ രംഗത്തെത്തിയിരുന്നു. അതിർത്തിയിൽ ബിആർഒ 63 റോഡുകളുടെ പ്രോജക്ടുകളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യ-ചൈന അതിർത്തിയിലൂടെ 3,409 കിലോമീറ്റർ റോഡാണ് ബിആർഒ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.