കയ്യേറ്റം തെളിയിച്ചാല്‍ മുഴുവന്‍ സ്വത്തും എഴുതിത്തരാമെന്ന് തോമസ് ചാണ്ടി

Monday 21 August 2017 11:04 am IST

തിരുവനന്തപുരം: കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന്ഗതാഗത മന്ത്രി തോമസ് ചാണ്ടി. രാവിലത്തെ ചോദ്യോത്തര വേളയ്ക്കിടെ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയ്ക്കാണ് തോമസ് ചാണ്ടി ഈ വാഗ്ദാനം നല്‍കിയത്. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, ഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെ.എസ്.ആര്‍.ടി.സി നന്നാക്കാന്‍ സമയമെന്ന് എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞതോടെയാണ് തോമസ് ചാണ്ടി വാഗ്ദാനവുമായി രംഗത്ത് വന്നത്. തോമസ് ചാണ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു എന്‍.എം നെല്ലിക്കുന്ന് നടത്തിയത്. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടി ബഹളം വയ്ക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.