ഛത്തീസ്ഗഢില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചു

Monday 21 August 2017 2:18 pm IST

റായ്പൂര്‍: റായ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നവജാതശിശു ഉള്‍പ്പടെ 3 കുട്ടികള്‍ ഓക്‌സിജന്‍ നിലച്ചതിനെ തുടര്‍ന്ന് മരിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലിരുന്ന അഞ്ചു വയസ്സുളള കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ആവശ്യത്തിനുണ്ടായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം. കുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യത തടസ്സപ്പെട്ടപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ അപായസൂചന മുഴക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്‌തെന്നും അധികൃതര്‍ പറയുന്നു. അതേ സമയം ഓക്‌സിജന്‍ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന ഓപ്പറേറ്ററെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി രമണ്‍സിങ് ഖേദം പ്രകടിപ്പിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.