ശ്രീഹരിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചു

Monday 21 August 2017 2:48 pm IST

കൊച്ചി: പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ ശ്രീഹരിയ്ക്ക് ജാമ്യം. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനാലും പൊലീസ് ഇനിയും കുറ്റപത്രം സമർപ്പിക്കാത്തതിനാലുമാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച കോടതി ശ്രീഹരിയെ തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. ശ്രീഹരി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും ശ്രീഹരിയുമായി തനിക്കും കുടുംബത്തിനും നല്ല ബന്ധമാണുള്ളതെന്നും പോലീസ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ശ്രീഹരിക്കെതിരെ മൊഴി നല്‍കിയതെന്നും വ്യക്തമാക്കി പെണ്‍കുട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മെയ് 19 ന് ശ്രീഹരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി ആക്രമിച്ചതിനെത്തുടര്‍ന്ന് ശ്രീഹരിക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് പോലീസ് വ്യക്തമാക്കിയത്. മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്കു വിധേയനായ താന്‍ ക്ഷീണിതനാണെന്നും ജനറല്‍ വാര്‍ഡില്‍ കഴിയുന്നതിനാല്‍ അണുബാധയുണ്ടാകുമെന്നും ശ്രീഹരിയുടെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ജാമ്യം ലഭിച്ചാല്‍ വിദഗ്ദ്ധ ചികിത്സ തേടാന്‍ കഴിയുമെന്നും ശ്രീഹരി വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.