ദോക്‌ലാമില്‍ ഉടന്‍ പരിഹാരം: രാജ്‌നാഥ്

Monday 21 August 2017 9:22 pm IST

ന്യൂദല്‍ഹിയില്‍ ്ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്യോഗസ്ഥരോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്‌

ന്യൂദല്‍ഹി: ദോക്‌ലാം പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ്. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ആരുമായും ഏറ്റുമുട്ടാന്‍ താല്‍പ്പര്യമില്ല. ഇക്കാര്യം അയല്‍ക്കാരോട് പറയാനും ആഗ്രഹിക്കുന്നുണ്ട്. രാജ്‌നാഥ് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.

ചൈനയും ഭാവാത്മകമായ നടപടി എടുക്കുമെന്നാണ് എന്റെ വിശ്വാസം. ജീവിതത്തില്‍ ഒരാള്‍ക്ക് കൂട്ടുകാരെ മാറാം. പക്ഷെ അയല്‍ക്കാരെ മാറാനാവില്ല. അതിനാല്‍ അയല്‍ക്കാരുമായി നല്ല ബന്ധമാണ് വേണ്ടത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയല്‍ക്കാരെ ക്ഷണിച്ചപ്പോള്‍ അത് വെറും കൈകൊടുക്കലുകള്‍ക്കല്ല. അയല്‍ക്കാരുമായി നല്ല ബന്ധം വേണ്ടതുകൊണ്ടാണ്, രാജ്‌നാഥ് പറഞ്ഞു.

അതേസമയം ഇന്ത്യന്‍ സൈനികരെ ഭീഷണിപ്പെടുത്തി മടക്കി അയയ്ക്കാമെന്ന് ആരും കരുതുകയും വേണ്ട. ഏത് മോശം കാലാവസ്ഥയിലും നമ്മുടെ സൈനികരുടെ വീര്യം നമ്മെ അതിശയിപ്പിക്കും, ഞാന്‍ ലഡാക്കില്‍ പോയിരുന്നു. അവിടുത്തെ പോലെയുള്ള തണുപ്പ് മറ്റൊരിടത്തും ഞാന്‍ അനുഭവിച്ചിട്ടില്ല.

ജവാന്മാരെ രാവിലെ കാണാമെന്നാണ് പറഞ്ഞത്. ഇത്ര തണുപ്പില്‍ അതിരാവിലെ പോലും അവര്‍ വളരെ ഊര്‍ജ്ജസ്വലരാണ്. അവരുള്ളപ്പോള്‍ ലോകത്ത് ഒരു ശക്തിക്കും ഇന്ത്യയെ ആക്രമിക്കാന്‍ കഴിയില്ല, രാജ്‌നാഥ് സിങ്ങ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.