ശശികല പുറത്തേക്ക്

Monday 21 August 2017 3:15 pm IST

ചെന്നൈ: ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ എഐഎഡിഎംകെയില്‍ ധാരണ. ശശികലയെ പുറത്താക്കിക്കൊണ്ടുള്ള പ്രമേയം ഉടന്‍ പാസാക്കിയേക്കും. തുടർന്ന് ഇപിഎസ്- ഒപിഎസ് വിഭാഗങ്ങള്‍ ലയനം ഉടന്‍ പ്രഖ്യാപിക്കും. ഒപിഎസ്സിന്റെ സത്യപ്രതിഞ്ജ വൈകീട്ട് 5 മണിക്കെന്നാണ് വിവരം. ഒപിഎസ് വിഭാഗത്തിലെ മൂന്ന് പേരെ മന്ത്രിയാക്കാനും ധാരണയിലെത്തി. ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം മാത്രമേ ലയന തീരുമാനം നടപ്പിലാക്കൂ എന്ന നിലപാടിലുറച്ച്‌ എഐഎഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വം രംഗത്ത് വന്നിരുന്നു. ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും പനീര്‍ശെല്‍വം അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.