പഴയങ്ങാടി: പഴയങ്ങാടിയില്‍ ലഹരിഗുളികകളുമായി അഞ്ചുപേരെ എസ്ഐ പി.ബി.സജീവും സംഘവും പിടികൂടി. അടുത്തിലയിലെ തട്ടുപറമ്പത്ത് മനു(26), എം.ജമീന്‍(31), ഹാഷിം(31), പഴയങ്ങാടിയിലെ മുഹമ്മദ് അസ്ലം(32), കണ്ണൂര്‍ താണയിലെ എ.ടി.ഷമീന്‍(31)എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും പോക്സിമോണ് പ്രസ്സ്, സ്പാസ്മോ തുടങ്ങിയ ലഹരി ഗുളികകള്‍ പിടകൂടി. മംഗളൂരുവില്‍ നിന്നാണ് ഇത്തരം മാരകമായ ലഹരി ഗുളികകള്‍ പഴയങ്ങാടി പ്രദേശത്ത് എത്തുന്നത്. സാധാരണയായി കോള പോലുള്ള ദാഹശമനികളില്‍ ചേര്‍ത്ത് കുടിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. കണ്ണൂര്‍ സ്വദേശിയാണ് ഇച്ചരം ലഹരി ഗുളികകള്‍ പഴയങ്ങാടിയിലെ വിവിധ കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തുന്നതെന്നാണ് പോലീസ് നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: