മുംബൈ: ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് മുംബൈ ഹാഫ് മാരത്തോണ്‍ രണ്ടാം പതിപ്പ് ആവേശമായി. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്ത മാരത്തോണില്‍ വിവിധ വിഭാഗങ്ങളിലായി 15000ല്‍ അധികം പേര് പങ്കെടുത്തു.
പുരുഷ വിഭാഗത്തില്‍ ദന്യഹേഷ്വര് ഒന്നാം സ്ഥാനവും ജഗ്മല്‍ രാമചന്ദര്‍ രണ്ടാം സ്ഥാനവും നേടി. 10 കിലോമീറ്റര്‍ വിഭാഗത്തില്‍ അമിത് ഒന്നും പ്രമോദ് കുമാര്‍ രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ആരതി ഒന്നാം സ്ഥാനവും അനിത റാണി രണ്ടാം നേടി. 10 കിലോമീറ്റര്‍ വിഭാഗത്തില്‍ ഗീത വാത്ഗുര് ഒന്നും ചന്ദ്രവതി രാജ്വാടെ രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് ഹാഫ് മാരത്തോണ്‍ വലിയൊരു വിജയമാണ്. കഴിഞ്ഞ വര്‍ഷത്തേത് മനോഹരമായ അനുഭവമായിരുന്നു. 2017 മികവുറ്റതായിരിയ്ക്കും എന്ന് ഞാന്‍ അന്ന് തന്നെ പങ്കെടുത്തവരോട് പറഞ്ഞിരുന്നു. ഇന്ന് ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പങ്കാളിത്തവും വിജയവുമാണ് ഉണ്ടായിരിയ്ക്കുന്നത്. ജനങ്ങള്‍ ആരോഗ്യപരമായ ജീവിതശൈലി പിന്തുടരുന്നതില് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വരും വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട ജീവിതശൈലി പുലര്‍ത്തുന്ന ആരോഗ്യവാډാരായ ജനങ്ങളെ കാണാന്‍ സാധിയ്ക്കും. ശരിയായ ഫിറ്റ്നസ്സിലൂടെ സ്ഥിരതയും മെച്ചപ്പെട്ട ഫലവും നേടാന്‍ സാധിയ്ക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് സച്ചിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: