സീതാര്‍കുണ്ടിലെ വെള്ളം ചുള്ളിയാര്‍ ഡാമില്‍ എത്തിക്കണമെന്ന്

Monday 21 August 2017 5:28 pm IST

കൊല്ലങ്കോട്:നെല്ലിയാമ്പതി മലനിരകളില്‍ നിന്ന് ഒഴുകി സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിലൂടെ ഗായത്രിപ്പുഴ വഴി ഭാരതപ്പുഴയിലേക്ക് ഒഴുന്നുന്ന വെള്ളം നഷ്ടമാകാതെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ വരള്‍ച്ചയുടെ അനുഭവത്തിലാണ് ജലസമൃദ്ധമായ സീതാര്‍കുണ്ട് വെള്ളച്ചാട്ടം ചുള്ളിയാര്‍ ഡാമിലേക്ക് വഴിതിരിച്ച് വിടണമെന്ന ആവശ്യത്തിന് കാരണം. മഴ കാലത്തും കൂടുതലായും മറ്റു കാലങ്ങളില്‍ നീരുറവ ഒലിച്ചിറങ്ങുന്ന സീതാര്‍കുണ്ട് വെള്ളച്ചാട്ടം ജലസമ്പുഷ്ടമാണ്. നയന മനോഹരതയും പ്രകൃതി മനോഹരിതയുമുള്ള വെള്ളച്ചാട്ടം വെള്ളം പാഴായി പോകുന്നത് തടഞ്ഞ് ഗുണ പ്രതമായ പദ്ധതി ആവിഷ്‌ക്കരിച്ചാല്‍ മുതലമട കൊല്ലങ്കോട് എലവഞ്ചേരി പല്ലശ്ശന വടവന്നൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കു ഭാവിയില്‍ ഉപകാരപ്രദമായി തീരും. സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ നിന്നും പെന്‍ സ്റ്റോണ്‍ പൈപ്പുകള്‍ വഴി പലകപ്പാണ്ടി പദ്ധതി പ്രദേശത്ത് എത്തിക്കുകയോ പൈപ്പുകള്‍ വഴി പലകപ്പാണി പദ്ധതിയുടെ മൂന്നാം റീച്ചില്‍ എത്തിച്ചാല്‍ ചുള്ളിയാര്‍ ഡാം ജല സമൃദ്ധമാകും. ഭാവിയില്‍ കനത്ത വരള്‍ച്ച അനുഭവപ്പെട്ടാലും കുടിവെള്ള പദ്ധതി ചുള്ളിയാര്‍ ഡാം കേന്ദ്രീകരിച്ച് തുടങ്ങിയാല്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നതോടൊപ്പം കാര്‍ഷിക മേഖലയുടെ ഉണവിനും ഉല്പാദനത്തിനും ഗണ്യമായ സ്വാധീനമായിത്തീരും. വര്‍ഷ കാലങ്ങളില്‍ പാഴായി പോകുന്ന വെള്ളം പദ്ധതി നടപ്പിലാക്കിയാല്‍ അഞ്ച് പഞ്ചായത്തുകളില്‍ കാര്‍ഷിക വിപ്ലവത്തിന് വഴിയൊരുക്കും. കാര്‍ഷിക മേഖലയില്‍ യുവാക്കള്‍ പച്ചക്കക്കറി മേഖലയിലേക്ക് വരുന്നതിനും ജലസേചന സൗകര്യമായാല്‍ തൊഴില്‍ മേഖലയും കാര്‍ഷിക മേഖലയും കൂടുതല്‍ കരുത്താര്‍ജിക്കും.ഇതിനു വേണ്ട പദ്ധതികള്‍ തയാറാക്കി പദ്ധതി നടപ്പില്‍ വരുത്താന്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.