'തമിഴരുടെ തലയില്‍ കോമാളി തൊപ്പി'

Monday 21 August 2017 6:15 pm IST

ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഒപിഎസ്-ഇപിഎസ് ലയനത്തെ പരിഹസിച്ച് ചലച്ചിത്രതാരം കമല്‍ഹാസന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. പാര്‍ട്ടി നേതാക്കള്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് പറയുന്ന ട്വീറ്റില്‍ തമിഴ് ജനതയുടെ തലയില്‍ കോമാളികളുടെ തൊപ്പിയാണ് ഇപ്പോഴുള്ളതെന്നും പരിഹസിക്കുന്നു. പാര്‍ട്ടിയിലെ ഈ ഭിന്നിപ്പും ഒത്തുചേരലും നാടകമാണെന്നും ട്വിറ്ററില്‍ അദ്ദേഹം വിമര്‍ശിക്കുന്നു. മുഖ്യമന്ത്രി ഇ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാനത്ത് മുഴുവന്‍ നടപ്പാക്കുന്നത് കുറ്റകൃത്യങ്ങളും അഴിമതിയുമാണെന്നും കമല്‍ഹാസന്‍ ട്വിറ്ററിലൂടെ തുറന്നടിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്യദിന സന്ദേശത്തില്‍ ഇത്രയും അഴിമതി നിറഞ്ഞ തമിഴ്‌നാട് സര്‍ക്കാരിനോട് എന്തുകൊണ്ടാണ് ആരും രാജി ആവശ്യപ്പെടാത്തതെന്ന് കമല്‍ഹാസന്‍ ചോദിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.