കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാത്തടവുകാരുടെ സെല്ലിലെ ചുമര് തുരന്ന് സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ ജയില്‍ അധികൃതര്‍ പിടിച്ചെടുത്തു. തടവുകാരായ പീറ്റര്ബാബു, മരിത്ത് എന്നിവരാണ് ചുമര് തുരന്ന് മൊബൈല്‍ ഫോണുകളും ബീഡികളും സൂക്ഷിച്ചിരുന്നത്. ജയിലിലെ പ്രതികള്‍ താമസിക്കുന്ന സെല്ലിന്റെ ചുമരിനകത്ത് സൂക്ഷിച്ച ഒരു മൊബൈല്‍ ഫോണ്‍, 14 കെട്ട് ബീഡി, മൂന്ന് ലൈറ്ററുകള്‍ എന്നിവയാണ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ രഹസ്യമായി കൈമാറുന്നതാണ് മൊബൈല്‍ ഫോണുകളും ലഹരി വസ്തുക്കളും. ഇവരുടെ പേരില്‍ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: