കണ്ണൂര്‍: ഹരിത കര്‍മ്മസേന രൂപീകരണവുമായി ബന്ധപ്പെട്ട ബ്ലോക്ക്തല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്, എഡിസി ജനറല്‍ പ്രദീപ് കുമാര്‍, ജില്ലാ ഹരിതകേരളം മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ശുചിത്വമിഷന് അസി. കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കസ്തൂരി തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതകേരള മിഷനും കിലയും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: