സ്വാഗതസംഘം രൂപീകരിച്ചു

Monday 21 August 2017 6:01 pm IST

നെയ്യാറ്റിന്‍കര: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നെയ്യാറ്റിന്‍കര, അമരവിള, തൊഴുക്കല്‍, പെരുമ്പഴുതൂര്‍,എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്ന ശോഭയാത്രകളുടെയും മഹാസംഗമങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു.ബാലഗോകുലം ജില്ല കാര്യദര്‍ശി ഉദയന്‍ കൊക്കോടിന്റെ നേതൃത്വത്തിലാണ് യോഗം കൂടിയത്. പ്രഭാകരന്‍ നായര്‍, പത്മനാഭന്‍, എസ്.കെ ജയകുമാര്‍, പി.ജയപ്രകാശ്, എന്നിവരെ താലൂക്ക് രക്ഷാധികാരികളായും,സി.പി.ശശികുമാറിനെ താലൂക്ക് അധ്യക്ഷനായും,താലൂക്ക് ആഘോഷ പ്രമുഖായി മരങ്ങാലി രാജേഷ് ,കാര്യദര്‍ശിയായി ഹരികൃഷ്ണന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.