കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എകസ്ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷനും അതിന്റെ ഭാഗമായുളള ട്രെയിനിംഗ് അസ്സസ്സ്മെന്റും ആഗസ്ത്് 25ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2 മണി വരെ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും.
താല്പര്യമുളള യോഗ്യരായ 35 വയസ്സില്‍ താഴെ പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഇ-മെയില്‍ ഐ.ഡിയും സഹിതം ഹാജരാവണം. 250 രൂപയാണ് രജിസ്ട്രേഷന് ഫീസ്. എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷന് ചെയ്തവര്‍ക്ക് തുടര്‍ന്ന് സെന്റര്‍ നടത്തുന്ന എല്ലാ അഭിമുഖങ്ങളിലും പങ്കെടുക്കാം. ഫോണ്‍-04972707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: