കണ്ണൂര്‍: വളര്‍ത്തിയെങ്കിലും തളര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തി 24 ന് കേരളത്തിലെ എല്ലാ ആര്‍ഡിഡി ഓഫീസിലേക്ക് കേരള ഹയര്‍ സെക്കന്ററി ടീച്ചേര്‍സ് യൂനിയന്‍ (കെഎച്ച്എസ്ടിയു) മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. അശാസ്ത്രീയമായ ഏകീകരണ നീക്കം ഉപേക്ഷിക്കുക, പിഎം ജിയിന് തറക്കല്ലിട്ട ഹയര്‍സെക്കന്ററി ആസ്ഥാന മന്ദിരം മാറ്റാനുള്ള നടപടി ഉപേക്ഷിക്കുക ,ഐഎസ് റാങ്കിലുള്ള സ്ഥിരം ഡയറക്ടരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. രാവിലെ പത്തിന് മുനീശ്വരന്‍ കോവിലിന് സമീപത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും. കരീം ചേലേരി ധര്‍ണ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഹാഷിം കാട്ടാമ്പള്ളി, എം.ശിഹാബുദ്ദീന്, പി.ഷമീര്‍, കെ.ഇസ്മായില്‍, നൗഷാദ് പൂതപ്പാറ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: