കണ്ണൂര്‍: നാടു മുഴുവന്‍ ശുചീകരണ ആഹ്വാനവുമായി ഓടിനടക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ മൂക്കിനുതാഴെ മാലിന്യക്കൂമ്പാരം. ജില്ലാ കലക്ടറുടെ ഓഫീസിന് മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന കലക്ട്രേറ്റ് കോമ്പൗണ്ടിലെ പാര്‍ക്കിലാണ് പഴകിയ വൃക്ഷക്കമ്പുകള്‍ നിറഞ്ഞും കാടുകയറിയും മാലിന്യക്കൂമ്പാരം നിറഞ്ഞിരിക്കുന്നത്. ശുചീകരണം നടത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന ജില്ലഭരണകൂടത്തിന്റെ ഓഫീസ് പരിസരം തന്നെ ഇത്തരത്തില്‍ കാടും മരക്കമ്പുകളും നിറഞ്ഞു നില്‍ക്കുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നാട്ടുകാര്‍ക്ക് മാതൃകയാവേണ്ടവര്‍ തന്നെ മാലിന്യത്തിന്റെ വകതാക്കളായാല് നാടെങ്ങനെ നന്നാകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: