കശ്മീരില്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിലധികം ഭീകരര്‍ കൊല്ലപ്പെടുന്നു

Monday 21 August 2017 7:44 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ ഭീകരര്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. 2017ലെ റിപ്പോര്‍ട്ടനുസരിച്ചാണ് ഭീകരര്‍ക്കെതിരെയുള്ള സൈനിക മേധാവിത്വം വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തു വന്നത്. ഈ വര്‍ഷം ഇതുവരെ 71 യുവാക്കള്‍ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്ക്. എന്നാല്‍ 132 ഭീകരര്‍ ഈ വര്‍ഷം സൈന്യത്തോടേറ്റുമുട്ടി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട 132 പേരില്‍ 74 പേര്‍ വിദേശ ഭീകരരാണ്. 58 പേര്‍ പ്രദേശത്തുള്ളവര്‍ തന്നെയാണ് . കൊല്ലപ്പെട്ടവരില്‍ 14 പേര്‍ കൊടും ഭീകരരാണ്. ബുര്‍ഹാന്‍ വാനിക്ക് ശേഷം ഹിസ്ബുളിന്റെ കമാന്‍ഡറായ സബ്‌സര്‍ അഹമ്മദും പിന്നീട് കമാന്‍ഡറായ യാസിന്‍ ഇട്ടൂവും വധിക്കപ്പെട്ടു. ഭീകരര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് സൈന്യത്തിന്റെ തീരുമാനം . സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും ഇക്കാര്യത്തില്‍ സൈന്യത്തിനുണ്ട്. അടുത്ത മഞ്ഞു കാലം കാണാന്‍ ഭീകരര്‍ ഉണ്ടാവില്ലെന്ന ശക്തമായ പ്രഖ്യാപനവുമായാണ് സൈന്യം മുന്നോട്ടു പോകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.