അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡി ബ്ലോക്കില്‍ അത്യാഹിത വിഭാഗത്തിന് മുകളിലത്തെ നിലയില്‍ സ്ഥാപിച്ചിരിക്കുന്ന ജനല്‍ പാളികള്‍ ഏതു നിമിഷവും അടര്‍ന്നു വീഴാം. അധികൃതര്‍ക്ക് നിസംഗത. ശക്തമായ കാറ്റില്‍ ജനല്‍ പാളികള്‍ ആടിയുലയുകയാണ്.
ജനലിന്റെ സ്ക്രൂ ഇളകിയതിനെ തുടര്‍ന്ന് ജനലും പാളികളും തമ്മിലുള്ള ബന്ധം വേര്‍പ്പെട്ടിരിക്കുകയാണ്. കാറ്റില്‍ ജനല്‍ പാളികള്‍ നിലം പതിക്കുകയും താഴെ ആരുടെയെങ്കിലും ദേഹത്ത് വീണാല്‍ വന്‍ ദുരന്തമാണ് ഉണ്ടാകുക. ചെയ്യാത്ത അറ്റകുറ്റപണിക്ക് പോലും കെട്ടിടവിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് ആയിരങ്ങള്‍ എഴുതി എടുക്കുന്നതായി ആക്ഷേപം ഉള്ളപ്പോഴാണ് അധികാരികളുടെ അനാസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: