മാസണ്: ഗാര്‍ബീന്‍ മുഗുരുസയും ഗ്രിഗര്‍ ദിമിത്രാവും സിന്‍സിനാറ്റി മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടമണിഞ്ഞു. വിംബിള്‍ഡണ്‍ ചാമ്പ്യനായ മുഗുരുസ വനിതകളുടെ ഫൈനലില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് സിമോണ ഹാലേപ്പിനെ തോല്‍പ്പിച്ചു.
സ്കോര്‍ 6-1,6-0. മത്സരം 56 മിനിറ്റ് നീണ്ടു. ഈ തോല്‍വിയോടെ സിമോണയ്ക്ക് ലോക ഒന്നാം നമ്പര്‍ സ്ഥാത്തെത്താനുളള അവസരം നഷ്ടമായി. പുരുഷന്മാരുടെ ഫൈനലില്‍ ഏഴാം സീഡായ ഗ്രിഗര്‍ ദിമിത്രോവ് നിക്ക് കിര്‍ഗിയോസിനെ 6-3,7-5 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഇതാദ്യമായാണ് ദിമിത്രോവ് ഈ ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: