ഗതാഗതക്കുരുക്കിനിടെ വാഹന പരിശോധന

Monday 21 August 2017 8:46 pm IST

അമ്പലപ്പുഴ: രൂക്ഷമായ ഗതാഗത കുരുക്കിനിടയില്‍ പോലീസിന്റെ വാഹന പരിശോധന പതിവാകുന്നു. അമ്പലപ്പുഴ പോലീസാണ് തിരക്കേറിയ സമയത്ത് ജങ്ഷനില്‍ പതിവായി വാഹന പരിശോധന നടത്തുന്നത്. ജങ്ഷനിലെത്തുമ്പോഴാണ് പോലീസ് പരിശോധന ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. തിരക്കിനിടയില്‍ ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നിലവില്‍ തിരുവല്ല റോഡു നിര്‍മാണം നടക്കുന്നതിനാല്‍ അമ്പലപ്പുഴയില്‍ ഗതാഗത കുരുക്കും തിരക്കും രൂക്ഷമായിരിക്കുകയാണ്. ഇതിനിടയിലാണ് കൂടുതല്‍ കുരുക്കുണ്ടാകുന്ന തരത്തില്‍ ജീപ്പ് പാര്‍ക്ക് ചെയ്ത് ഈ പരിശോധന. തിരക്കേറിയ ജങ്ഷനില്‍ വാഹന പരിശോധന നടത്തരുതെന്ന ഡിജിപിയുടെ ഉത്തരവ് ലംഘിച്ചാണ് അമ്പലപ്പുഴ പോലീസ് ഈ പരിശോധന നടത്തുന്നത്. ഇരു ഭാഗത്തു നിന്നുമായി എത്തുന്ന ഇരുചക്രവാഹനങ്ങളെ ലക്ഷ്യമിട്ട് പോലീസ് നടത്തുന്ന പരിശോധന തിരക്കില്ലാത്ത സ്ഥലത്തേക്ക് മാറ്റണമെന്നാണ് ആവശ്യം ഉയരുന്നത്. റോഡു നിര്‍മാണം മൂലമുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ തയാറാകാത്ത പോലീസ് തിരക്കേറിയ ജങ്ഷനില്‍ പതിവായി നടത്തുന്ന വാഹന പരിശോധന നടത്തുന്നത് കുരുക്ക് കൂടുതല്‍ രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ജില്ലാ പോലീസ് ചീഫ് ഇടപെടണമെന്നും ആവശ്യമുയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.