മുട്ടം: തൊടുപുഴ-മൂലമറ്റം റൂട്ടില്‍ ശങ്കരപ്പിള്ളി ജങ്ഷന് സമീപമുള്ള പൂതക്കുഴി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു. അപകടരഹിതമായി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നുകര്‍ന്ന് നീരാടുവാന്‍ ഏറ്റവും അനുയോജ്യമാണിവിടം. മുട്ടം കഴിഞ്ഞ് മൂലമറ്റം റൂട്ടില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശങ്കരപ്പിള്ളി ജങ്ഷനിലെത്താം. ഇവിടെ നിന്നും വലത്തേക്ക് 200 മീറ്റര്‍ മാറിയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
കുടയത്തൂര്വിന്ധ്യന്റെ അടിവാരത്ത് നിന്നും ഉത്ഭവിച്ച് മലങ്കര ജലാശയത്തില്‍ ചേരുന്ന തോടിന്റെ ഭാഗമാണ് ഈ വെള്ളച്ചാട്ടം. പ്രധാന പാതയില്‍ നിന്നും മാറിയായതിനാല്‍ സഞ്ചാരികളുടെ ശ്രദ്ധ ഇവിടേക്ക് കാര്യമായി എത്തിയിട്ടില്ല. കൊച്ചു കുട്ടികള്‍ക്ക് വരെ സുരക്ഷിതമായി വെള്ളച്ചാട്ടത്തിലെ കുളി അനുഭവിക്കുവാന്‍ കഴിയും.
വെള്ളച്ചാട്ടത്തിന്റെ അന്‍പത് മീറ്റര്‍ അകലെ വരെ റോഡുണ്ട്. അവിടെ നിന്നും ഒറ്റയടിപ്പാതയിലൂടെ വേണം വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാന്‍. മലങ്കര ടൂറിസം പദ്ധതിയില്‍പെടുത്തി പ്രചരണം നല്കിയാല് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുവാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: