അടിമാലി: പോലീസ് നടത്തിയ പരിശോധനയില്‍ ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി. ഒരാള്‍ അറസ്റ്റില്‍. മുനിയറ കരിമല തോണികുഴിയില്‍ ടോമി (43) ആണ് പിടിയിലായത്. 40 ലിറ്റര്‍ കോടയും ഒരുലിറ്റര്‍ വാറ്റ് ചാരായവും ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന വാറ്റ് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. സര്‍ക്കാര്‍ ഭൂമിയില്‍ ഷെഡ്കെട്ടി ആധുനിക സൗകര്യങ്ങളോടെയാണ് ഇവിടെ ചാരായം വാറ്റിയിരുന്നത്.
വെളളത്തൂവല്‍ എസ്ഐ എസ് ശിവലാല്‍, ഉദ്യോഗസ്ഥരായ കെ ഡി മണിയന്, സുരേഷ്, സിജു, സിന്ധു എന്നിവര്‍ റെയ്ഡിന് നേത്യത്വം നല്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: