വാക്ക് ഇന്‍ ഇന്റര്‍വ്യു 24 ന് ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സില്‍ പരിയാരത്ത് ഒഴിവ്

Monday 21 August 2017 9:16 pm IST

കണ്ണൂര്‍: അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലുള്ള പരിയാരം നഴ്‌സിംഗ് കോളേജില്‍ 2017-18 അധ്യയന വര്‍ഷത്തെ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സില്‍ ഒഴിവുണ്ട്. എന്‍ആര്‍ഐ ക്വാട്ടയിലാണ് ഒഴിവുള്ളത്. 24 ന് രാവിലെ 11 മണിക്ക് ഡയരക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖാന്തിരമാണ് പ്രവേശനം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ മൊത്തം 50 ശതമാനം മാര്‍ക്കെങ്കിലും നേടി പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള എന്‍ആര്‍ഐ യോഗ്യതയുണ്ടായിരിക്കണം. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിശ്ചിതയോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് പരിയാരം മെഡിക്കല്‍ കോളേജിലെ അഡ്മിഷന്‍സെല്‍ ഓഫീസില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0497 2882140.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.