കപില്‍ സിബല്‍ രാഹുലിനെ ട്വിറ്ററില്‍ 'ഒഴിവാക്കി'

Monday 21 August 2017 9:18 pm IST

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കബില്‍ സിബല്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ട്വിറ്റര്‍ അക്കൗണ്ടിലെ ഫോളോവേഴ്‌സ് ലിസ്റ്റില്‍ നിന്ന് നീക്കിയത് ചര്‍ച്ചയായി. ഞായറാഴ്ച്ചയാണ് സിബല്‍ അപ്രതീക്ഷിതമായി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും രാഹുലിന്റെ അക്കൗണ്ടും അണ്‍ഫോളോ ചെയ്തത്. ഇതോടെ കോണ്‍ഗ്രസില്‍ കുഴപ്പങ്ങളുടലെടുത്തിരിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ ഓഫീസ് ജീവനക്കാരന്റെ അശ്രദ്ധകൊണ്ടു സംഭവിച്ചതാണിതെന്നു പിന്നീട് കപില്‍ സിബല്‍ വിശദീകരിച്ചു. പിന്നീട് ട്വിറ്റര്‍ അക്കൗണ്ടിലെ പ്രൊഫൈലില്‍ രാഹുല്‍ ഫോളോവേഴ്‌സ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചതായി കാണിച്ചു. മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെയും തിങ്കളാഴ്ച്ച രാവിലെ ട്വിറ്ററില്‍ നിന്ന് നീക്കിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.