വിജിലന്‍സ് അന്വേഷണത്തിന് നഗരസഭയുടെ ശുപാര്‍ശ

Monday 21 August 2017 9:15 pm IST

ആലപ്പുഴ: തോമസ് ചാണ്ടിയുടെ ലേക്‌റിസോര്‍ട്ടിലെ കായല്‍ കയ്യേറ്റത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് നഗരസഭ കൗണ്‍സില്‍ ശുപാര്‍ശ ചെ യ്തു. യുഡിഎഫ് കൗണ്‍ സിലര്‍ ഒപ്പിട്ടു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പത്ത് പ്രതിപക്ഷ അംഗങ്ങള്‍ ഒപ്പിട്ടു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗത്തിലാണ് തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയം ചര്‍ച്ചയ്‌ക്കെടുത്തത്. പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ട ആറിന അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ബിജിപി കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേയ്ക്കിറങ്ങിയത് ഒരു മണിക്കൂറോളം യോഗ നടപടികള്‍ തടസ്സപ്പെടുത്തി. അജണ്ടയ്ക്കു ശേഷം കായല്‍ കയ്യേറ്റത്തെ കുറിച്ച് സംസാരിക്കാമെന്നു പറഞ്ഞെങ്കിലും ബിജെപി കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല. ഇതെത്തുടര്‍ന്ന് ചെറിയ തോതില്‍ വാക്കേറ്റവും ഉണ്ടായി. എല്‍ഇഡി ബള്‍ബുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചതിനും ഡയാലിസിസ് സെന്ററിലേയ്്ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് പണം നല്‍കിയതും കൗണ്‍സില്‍ അറിയാതെയാണെന്നും ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതിനിടെ ലേക്‌റിസോര്‍ട്ട് നഗരസഭയ്ക്ക് നല്‍കി വരുന്ന നികുതി പുനര്‍നിര്‍ണ്ണയം ചെയ്യാന്‍ റവന്യൂവിഭാഗത്തെ ചെയര്‍മാന്‍ തോമസ് ജോസഫ് ചുമതലപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.