ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഫയലുകള്‍ കാണതായതില് പ്രതിഷേധിച്ചും കുറ്റക്കാരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടും ബിജെപി കൗണ്‍സിലര്‍മാരും നേതാക്കളും മുന്‍സിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു.
ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. തോമസ്ചാണ്ടിയുടെ ഫയലുകള്‍ മുക്കിയതില്‍ മുന്‍സിപ്പല്‍ ചെയര്‍മാനും പങ്കാണെന്ന് അദ്ദേഹം ആരോപിച്ചു. 34 ഫയലുകള്‍ കാണുന്നില്ല എന്നു പറയുകയും ഫയല്‍ കാണാതെ മന്ത്രി തോമസ് ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്ത മുന്‍സിപ്പല്‍ ചെയര്‍മാനും യുഡിഎഫിനും കൂട്ടുകക്ഷിയായ എല്‍ഡിഎഫിനും ഫയല്‍ ഒളിച്ചുകടത്തിയതില് തുല്യ പങ്കാളിത്തമാണ്.
കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തിലും പ്രതിഷേധം രേഖപ്പെടുത്തി. പോലീസെത്തി ഉപരോധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
ജില്ലാ വൈസ്പ്രസിഡന്റ്പാലമറ്റത്തു വിജയകുമാര്‍, ആലപ്പുഴ മണ്ഡലംപ്രസിഡന്റ് ജി.വിനോദ് കുമാര്‍, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആര്. ഹരി, കൗണ്‍സിലര്‍മാരായ പാര്‍വ്വതി സംഗീത്, റാണിരാമകൃഷ്ണന്, സലില കുമാരി, മണ്ഡലം ഭാരവാഹികളായ ജി. മോഹനന്, ആര്. കണ്ണന്, ജ്യോതി രാജീവ്, കെ.പി.സുരേഷ് കുമാര്‍, മോര്‍ച്ച ഭാരവാഹികളായ സ്മിതാ ഷേണായി, സുമ ചന്ദ്രബാബു, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: