ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 24 മണിക്കൂറിനുള്ളില്‍ വീണ്ടും അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം. വടക്ക് പടിഞ്ഞാറന്‍ ഗോത്രവര്‍ഗ പ്രദേശത്ത് രാവിലെ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് നടത്തിയ ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് അമേരിക്ക വീണ്ടും ആക്രമണം നടത്തിയത്.
മിറാന്‍ഷയിലെ ഷവാള്‍ പ്രദേശത്ത് ഭീകരര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ന് പുലര്‍ച്ചെ ആക്രമണം നടത്തിയത്. അഞ്ചു പേരും സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ചെറു വിമാനങ്ങളാണ് ആക്രമണം നടത്തിയത്.
ഭീകരര്‍ക്ക് നേരെ നാലു മിസൈലുകള്‍ പ്രയോഗിച്ചു. ഈവര്‍ഷം ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഇതുവരെ 182 പേര് കൊല്ലപ്പെട്ടതായി യു.എസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: