ബസ്സിടിച്ച വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ബസിന് മുകളില്‍ പതിച്ചു

Monday 21 August 2017 9:22 pm IST

വാഴൂര്‍: നിയന്ത്രണം വിട്ട ബസ്സ് ഇടിച്ച വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ബസ്സിന് മുകളില്‍ പതിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ദേശീയപാതയിലെ വാഴൂര്‍ 18-ാം മൈലിലാണ് അപകടം. വൈദ്യുതി കമ്പികള്‍ ബസ്സിന് മുകളില്‍ പതിച്ചത് ഭീതിയുളവാക്കി. വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മേലെ ചിന്നാറില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സെന്റ് മരിയ ബസാണ് അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. വൈദ്യുതി പോസ്റ്റ് തകര്‍ത്ത ബസ് റോഡിന് കുറുകെ വന്നുനിന്നതോടെ ഏറെ നേരം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ബസും പോസ്റ്റിന്റെ അവശിഷ്ടങ്ങളും നീക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.