ബെംഗളൂരുവില്‍ ജന്മാഷ്ടമി ആഘോഷം

Monday 21 August 2017 9:23 pm IST

ബെംഗളൂരു: ബാലഗോകുലത്തിന്റെയും കേശവ സേവാസമിതിയുടെയും നേതൃത്വത്തില്‍ ജന്മാഷ്ടമി ആഘോഷിച്ചു. ശോഭായാത്രകള്‍, കുട്ടികളുടെ കലാമത്സരങ്ങള്‍, ഉറിയടി എന്നിവ സംഘടിപ്പിച്ചു. വിജനപുര അയ്യപ്പക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്രയ്ക്ക് ബാലികാബാലന്മാരുടെ കൃഷ്ണവേഷങ്ങളും താലപ്പൊലിയും വാദ്യഘോഷങ്ങളും നിശ്ചല ദൃശ്യങ്ങളും മാറ്റുകൂട്ടി. രാമമൂര്‍ത്തി നഗര്‍ കൃഷ്ണ സേവാസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശോഭായാത്ര ആനന്ദപുര, വിജനപുര തുടങ്ങിയ യാത്രകളുമായി സംഗമിച്ച് മഹാശോഭായാത്രയുമായി നൈസ് ഫെയറിനു സമീപമുള്ള ബിബിഎംബി മൈതാനത്ത് സമാപിച്ചു.