ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു

Monday 21 August 2017 9:22 pm IST

കറുകച്ചാല്‍: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. പാക്കില്‍ പൂവന്‍തുരുത്ത് തുണ്ടിയില്‍ വീട്ടില്‍ ജോര്‍ജ് സിറിയക്ക് (56), ഭാര്യ മേഴ്‌സി (53) എന്നിവരാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച്ച മൂന്നിന് ചങ്ങനാശേരിവാഴൂര്‍ റോഡില്‍ അണിയറപ്പടിയിലായിരുന്നു അപകടം. രാവിലെ അടൂരിലേക്ക് പോയി തിരിച്ചു വരുമ്പോള്‍ റോഡരികില്‍ നിന്നിരുന്ന വാകമരം കടപുഴകി ഇവര്‍ സഞ്ചരിച്ച കാറിന്റ മുകളിലേക്ക് വീഴുകയായിരുന്നു. മരത്തിന്റ ശിഖരങ്ങള്‍ കാറിന് മുകളിലേക്ക് വീണെങ്കിലും ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തില്‍ കാര്‍ ഭാഗീകമായി തകര്‍ന്നു. മരത്തിന്റ ശിഖരം വീണതിനെത്തുടര്‍ന്ന് സമീപത്ത് കിടന്നിരുന്ന മറ്റൊരു കാറിന്റ പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. അപകടത്തെതുടര്‍ന്ന് വാഴൂര്‍ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്ഥംഭിച്ചു. പാമ്പാടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചിതിരവിവരണം: ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണപ്പോള്‍ സമീപത്തായി നിര്‍ത്തിയിട്ട കാറിന് മുകളില്‍ ശിഖരങ്ങള്‍ വീണ നിലയില്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.