കാഞ്ഞിരപ്പള്ളി: ആനക്കല്ല് വളവുകയത്ത് അങ്കണവാടിക്കു സമീപത്തെ തോട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികള്‍ക്ക് ദുരിതമായി. ചിറ്റാറിലേക്ക് ഒഴുകിയെത്തുന്ന കൈത്തോട്ടിലാണ് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്. മാലിന്യ തങ്ങി കിടക്കുന്നതിനാല്‍ വെള്ളമൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇതിനെ പുറമെ രാത്രിയില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം തള്ളാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
തോട്ടിലെ മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് ചിറ്റാര്‍ പുഴയിലേക്കാണ്. ചിറ്റാര്‍ പുഴയാകട്ടെ ടൗണിലെ മാലിന്യങ്ങള്‍ നിറഞ്ഞ് മാലിന്യവാഹിനിയായിരിക്കുകയാണ്. അങ്കണവാടിയുടെ സമീപത്ത് വെള്ളത്തില്‍ മാലിന്യം തങ്ങിക്കിടക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: