നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷം

Monday 21 August 2017 9:25 pm IST

മുണ്ടക്കയം.: മുണ്ടക്കയം ടൗണില്‍ ഗതാഗതകുരുക്ക് വീണ്ടുംഎത്തി, കാല്‍നടയാത്ര പോലും ദുരിതത്തില്‍ .ഓണത്തിന് മുന്നോടിയായാണ് ടൗണില്‍ തിരക്കേറുന്നതും ഗതാഗത തടസം പതിവാകുന്നതും. അനധികൃത പാര്‍ക്കിങ്ങാണ് പ്രധാന പ്രശ്‌നം, സര്‍വ്വകക്ഷിയോഗതീരുമാനപ്രകാരം നിയമം കര്‍ശനമാക്കിയതോടെ ഒരു മാസം മുന്‍പ് ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആയിരുന്നു. എന്നാല്‍ വീണ്ടും അനധികൃത പാര്‍ക്കിംങ് വ്യാപകമാണ്. ടൗണില്‍ പൊലീസിന്റെ അഭാവത്തില്‍ ഹോംഗാര്‍ഡുകള്‍ മാത്രമാണ് ഡ്യൂട്ടിലിയുള്ളത്. ഇവരെകൊണ്ട് ഗതാഗത നിയന്ത്രണം കാര്യക്ഷമമായി നടത്തുവാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. അനധികൃത പാര്‍ക്കിംങ് ഒഴിവാക്കിയാല്‍ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണുവാനാകും. ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴം രൂപപെടുന്ന കുരുക്ക് പലപ്പോഴും ദേശീയപാതയില്‍ ഇരുവശത്തേയ്ക്കും നീളുകയാണ് പതിവ്. മുണ്ടക്കയം പൊലീസ് സ്‌റ്റേഷനില്‍ ആവ്ശ്യത്തിനു പോലീസില്ലായെന്നതാണ് ഡ്യൂട്ടിയില്‍ പൊലീസുകാരെ നിയോഗിക്കാന്‍ കഴിയാതെ പോവുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.