തെരുവുനായയുടെ ആക്രമണം: പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്ക് പരിക്ക്

Monday 21 August 2017 9:46 pm IST

താനൂര്‍: പനങ്ങാട്ടൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്ക് പരിക്ക്. അട്ടങ്ങോട് ഭാഗത്ത് പിഞ്ചുകുഞ്ഞിനെയും പാട്ടട്ടില്‍ മാനു തങ്ങള്‍ എന്നയാളെയും കഴിഞ്ഞ ദിവസം രാത്രിയാണ് നായകടിച്ചത്. ഇന്നലെ കിഴക്കേപുരക്കല്‍ തിത്തിമു എന്ന അറുപത്തിയഞ്ചുകാരിക്കും നായയുടെ കടിയേറ്റു. ഈ പ്രദേശങ്ങളില്‍ തെരുവുനായയുടെ ശല്യം രൂക്ഷമാണ്. അറുവുമാലിന്യങ്ങള്‍ വ്യാപകമായി കൊണ്ടുതള്ളുന്നതാണ് നായകള്‍ പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.