സിപിഎം-ഇസ്ലാമിക ഭീകരവാദ കൂട്ടുകെട്ട്: ബിജെപി

Monday 21 August 2017 9:49 pm IST

കോഴിക്കോട്: കേരളത്തില്‍ സിപിഎം-ഇസ്ലാമിക ഭീകരവാദ കൂട്ടുകെട്ടാണ് നിലവിലുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. പിണറായി സര്‍ക്കാര്‍ ഭീകരവാദികള്‍ക്കു പിന്തുണ നല്‍കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. പോലീസിനെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കൊലപാതകങ്ങളാണിവിടെ, രാധാകൃഷ്ണന്‍ പറഞ്ഞു. മലപ്പുറത്ത് നിലമ്പൂരിനടുത്ത് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും നിരോധിക്കപ്പെട്ട ഗ്രാമമുണ്ടെന്ന വിവരം പുറത്തുവന്നത് ഞെട്ടിപ്പിക്കുന്നു. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചാണ് കമ്മ്യൂണിസ്റ്റ് - ഭീകരവാദ കൂട്ടുകെട്ട്. ജിഹാദി- ചുവപ്പ് ഭീകരതയ്‌ക്കെതിരെ എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യവുമായി ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ജനരക്ഷാ യാത്ര നടത്തും. സപ്തംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 23ന് തിരുവനന്തപുരത്ത് സമാപിക്കും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത കൈയേറ്റത്തിന് ഇരു മുന്നണികളും അനുകൂല നിലപാടാണ് എടുത്തത്. വിസ്ഡം ഇസ്ലാമിക് ഗ്ലോബല്‍ വിഷന്റെ നേതൃത്വത്തില്‍ വ്യാപകമായ മതപരിവര്‍ത്തനശ്രമവും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള പരിശ്രമവുമാണ് പറവൂരില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ദേശീയ സമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ഷണന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.